Tuesday, August 7, 2007

വിപഞ്ചിക

പൂനിലാവെ പൂവസന്തമേ
എന്‍റ്റെ പൂങ്കുയിലിനെ കണ്ടുവൊ................
തൂമഞ്ഞ്‌ തുള്ളിയില്‍ ഈ ധനുമാസതില്‍
പൂവായ്‌ വിരിഞ്ഞുവൊ എന്‍റ്റെ പെണ്ണ്.....
വെയിലിന്‍റ്റെ കാഠിന്യമേറ്റവള്‍ വാടിയോ
തെളിനീര്' നല്കാന്‍ മറന്നതെന്തേ..

നിറകുടം ഒക്കത്ത്‌ വെച്ച്‌ നീങ്ങുന്നൊരാ......
കാര്‍മേഘം ഇന്നും കനിഞ്ഞതില്ല
കുയിലുകള്‍ പാടുന്നു, അരുവികള്‍ മൂളുന്നു
അരുമയായ് എന്നുനീ അരികില്‍ വരും
വാടാതിരിക്കുവാന്‍ വീഴാതിരിക്കുവാന്
ഞാനിന്നു നല്കുന്നു എന്‍റ്റെ സ്നേഹം..
മൊട്ടിട്ട നിന്നിലെ കുഞ്ഞു മോഹങ്ങളെ
എന്‍റ്റെതായ് കാണാന്‍ ശ്രമിച്ചിരുന്നു.
ഒഴുക്കുന്ന നിളയിലെ കുഞ്ഞിളം ഓളമായ്
തഴുകുന്നു നീ എന്നെ രാഗമായി...........
സ്നേഹ സിന്ദൂരമായ്‌ രാഗാര്‍ദ്രയായി നീ
രാവിന്‍റ്റെ മാറില്‍ ലയിച്ചിടുമ്പോള്‍
സ്വപ്നമായ്‌ വന്നു നീ കിന്നാരം പറയുന്നു
അമ്പല പ്രാവിന്‍റ്റെ പ്രണയകാര്യം
നിത്യമാം സ്നേഹത്തിന്‍ നിര്‍മ്മല ഭൂമിയില്‍
ഉറവ വറ്റാത്ത നീ പൊയ്കയല്ലേ!

ഓര്‍മ്മ

അറിയപ്പെടാത്ത വഴികളിലൂടെയുള്ള യാത്രയില്‍ എവിടെയോ വെച്ച്‌ ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്ക്‌ പരസ്പരം പങ്കുവെയ്ക്കാന്‍ ഒരുപാട്‌ രഹസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. പറഞ്ഞ്‌ പറഞ്ഞ്‌ പഴകിയ സ്നേഹ വചനങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചിരുന്നില്ല.
പറയാന്‍ ഉള്ളതൊക്കെ പറഞ്ഞു തീര്‍ത്ത്‌ അവള്‍ എന്നില്‍ നിന്നും അകലുന്നത്‌ ഓര്‍മ്മയുടെ ഒരുപാട്‌ മുത്തുകള്‍എനിക്ക്‌ സമ്മാനിച്ചിട്ടാണ്.

ആദ്യമൊക്കെ എനിക്കവളെ ഭയമായിരുന്നു....നാം തിരമാലകളെ ഭയപ്പെടുന്നതു പോലെ. പിന്നെ പിന്നെ അവളെന്റെ കൂട്ടായ്‌ മാറി.....അവളെന്‍റ്റെ എല്ലാംമെല്ലാമായി മാറി......... ഭ്രാന്തമായ എന്‍റ്റെ ചിന്തകള്‍ക്ക്‌ ജീവന്‍ കൊടുത്തത്‌ അവളായിരുന്നു. എനിക്കവളോട്‌ എന്തും പറയാമായിരുന്നു, അതുകൊണ്ട് തന്നെയാവണം ഞാന്‍ വാക്കുകള്‍ കൊണ്ടവളെ ഒരുപാട്‌ വേദനിപ്പിച്ചിരുന്നു.....

ദിനാന്ത്യത്തിലെ ചുവന്ന്‌ തുടുത്ത ആകാശവും പിന്നെ എന്‍റ്റെ വീണയും, അപ്പോള്‍ സമയം പോകുന്നതു പോലും അറിയില്ലയിരുന്നു. അങ്ങനെ എത്രയെത്ര സന്ധ്യകള്‍ വിഷാദ രാഗങ്ങള്‍ മൂളിയും പുരാണകഥകള്‍ പറഞ്ഞും, പക്ഷികളേട്‌ കിന്നാരം പറഞ്ഞും, കുയില്‍ പാട്ട്‌ ഏറ്റ്‌ പാടിയും......ആഹാ...എന്തു രസായിരുന്നു.

കാലത്തിന്‍റ്റെ കുത്തൊഴുക്കില്‍ എല്ലാം ഓര്‍മ്മയുടെ മണിച്ചെപ്പില്‍ ഒളിക്കുമ്പോള്‍, ചെറിയ ചെറിയ കിനാവുകള്‍കാണുന്ന എന്‍റെ കുഞ്ഞുമനസിന്‍റ്റെ അവസാനമാകുമൊ? ഇല്ല വീണേ നിനക്ക് ഓര്‍മ്മയുടെ മണിച്ചെപ്പിനുള്ളില്‍ അത്രയെളുപ്പത്തില്‍ ഒളിക്കാനാവില്ല..ഒളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല...എനിക്ക്‌ നിന്നെ വേണംഎന്നെന്നെയ്ക്കുമായ്‌ എന്‍റ്റെ എല്ലാമെല്ലമായി.......