Tuesday, August 7, 2007

ഓര്‍മ്മ

അറിയപ്പെടാത്ത വഴികളിലൂടെയുള്ള യാത്രയില്‍ എവിടെയോ വെച്ച്‌ ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ക്ക്‌ പരസ്പരം പങ്കുവെയ്ക്കാന്‍ ഒരുപാട്‌ രഹസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. പറഞ്ഞ്‌ പറഞ്ഞ്‌ പഴകിയ സ്നേഹ വചനങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചിരുന്നില്ല.
പറയാന്‍ ഉള്ളതൊക്കെ പറഞ്ഞു തീര്‍ത്ത്‌ അവള്‍ എന്നില്‍ നിന്നും അകലുന്നത്‌ ഓര്‍മ്മയുടെ ഒരുപാട്‌ മുത്തുകള്‍എനിക്ക്‌ സമ്മാനിച്ചിട്ടാണ്.

ആദ്യമൊക്കെ എനിക്കവളെ ഭയമായിരുന്നു....നാം തിരമാലകളെ ഭയപ്പെടുന്നതു പോലെ. പിന്നെ പിന്നെ അവളെന്റെ കൂട്ടായ്‌ മാറി.....അവളെന്‍റ്റെ എല്ലാംമെല്ലാമായി മാറി......... ഭ്രാന്തമായ എന്‍റ്റെ ചിന്തകള്‍ക്ക്‌ ജീവന്‍ കൊടുത്തത്‌ അവളായിരുന്നു. എനിക്കവളോട്‌ എന്തും പറയാമായിരുന്നു, അതുകൊണ്ട് തന്നെയാവണം ഞാന്‍ വാക്കുകള്‍ കൊണ്ടവളെ ഒരുപാട്‌ വേദനിപ്പിച്ചിരുന്നു.....

ദിനാന്ത്യത്തിലെ ചുവന്ന്‌ തുടുത്ത ആകാശവും പിന്നെ എന്‍റ്റെ വീണയും, അപ്പോള്‍ സമയം പോകുന്നതു പോലും അറിയില്ലയിരുന്നു. അങ്ങനെ എത്രയെത്ര സന്ധ്യകള്‍ വിഷാദ രാഗങ്ങള്‍ മൂളിയും പുരാണകഥകള്‍ പറഞ്ഞും, പക്ഷികളേട്‌ കിന്നാരം പറഞ്ഞും, കുയില്‍ പാട്ട്‌ ഏറ്റ്‌ പാടിയും......ആഹാ...എന്തു രസായിരുന്നു.

കാലത്തിന്‍റ്റെ കുത്തൊഴുക്കില്‍ എല്ലാം ഓര്‍മ്മയുടെ മണിച്ചെപ്പില്‍ ഒളിക്കുമ്പോള്‍, ചെറിയ ചെറിയ കിനാവുകള്‍കാണുന്ന എന്‍റെ കുഞ്ഞുമനസിന്‍റ്റെ അവസാനമാകുമൊ? ഇല്ല വീണേ നിനക്ക് ഓര്‍മ്മയുടെ മണിച്ചെപ്പിനുള്ളില്‍ അത്രയെളുപ്പത്തില്‍ ഒളിക്കാനാവില്ല..ഒളിക്കാന്‍ ഞാന്‍ സമ്മതിക്കില്ല...എനിക്ക്‌ നിന്നെ വേണംഎന്നെന്നെയ്ക്കുമായ്‌ എന്‍റ്റെ എല്ലാമെല്ലമായി.......

4 comments:

Satheesh Haripad said...
This comment has been removed by the author.
Satheesh Haripad said...

കൊള്ളാം സുരേഷ്...
പാരഗ്രാഫ് തിരിച്ച് ഒന്ന് അലൈന്‍ ചെയ്താല്‍ വായിക്കുന്നവര്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാകും.

ഇനിയും എഴുതുക..

http://satheeshharipad.blogspot.com/

Explorer said...

Hmm Kollam...

Unknown said...

vyathyasthanakum kaviyam sureshine sathyathil nammal thiriharinju.


carry on......