പൂനിലാവെ പൂവസന്തമേ
എന്‍റ്റെ പൂങ്കുയിലിനെ കണ്ടുവൊ................
തൂമഞ്ഞ് തുള്ളിയില്‍ ഈ ധനുമാസതില്‍
പൂവായ് വിരിഞ്ഞുവൊ എന്‍റ്റെ പെണ്ണ്.....
വെയിലിന്‍റ്റെ കാഠിന്യമേറ്റവള്‍ വാടിയോ
തെളിനീര്' നല്കാന്‍ മറന്നതെന്തേ..
നിറകുടം ഒക്കത്ത് വെച്ച് നീങ്ങുന്നൊരാ......
കാര്‍മേഘം ഇന്നും കനിഞ്ഞതില്ല
കുയിലുകള്‍ പാടുന്നു, അരുവികള്‍ മൂളുന്നു
അരുമയായ് എന്നുനീ അരികില്‍ വരും
വാടാതിരിക്കുവാന്‍ വീഴാതിരിക്കുവാന്
ഞാനിന്നു നല്കുന്നു എന്‍റ്റെ സ്നേഹം..
മൊട്ടിട്ട നിന്നിലെ കുഞ്ഞു മോഹങ്ങളെ
എന്‍റ്റെതായ് കാണാന്‍ ശ്രമിച്ചിരുന്നു.
ഒഴുക്കുന്ന നിളയിലെ കുഞ്ഞിളം ഓളമായ്
തഴുകുന്നു നീ എന്നെ രാഗമായി...........
സ്നേഹ സിന്ദൂരമായ് രാഗാര്‍ദ്രയായി നീ
രാവിന്‍റ്റെ മാറില്‍ ലയിച്ചിടുമ്പോള്‍
സ്വപ്നമായ് വന്നു നീ കിന്നാരം പറയുന്നു
അമ്പല പ്രാവിന്‍റ്റെ പ്രണയകാര്യം
നിത്യമാം സ്നേഹത്തിന്‍ നിര്‍മ്മല ഭൂമിയില്‍
ഉറവ വറ്റാത്ത നീ പൊയ്കയല്ലേ!
Tuesday, August 7, 2007
Subscribe to:
Post Comments (Atom)

2 comments:
kollaado...nannaayittundu...
Thanks.... Crack
Post a Comment